രണ്ടു കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Screenshot
തലശേരി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നടത്തിയ റെയിഡിൽ 2.081 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. പുന്നോൽ മഠം കുറിച്ചിയിൽ റഫീഖ് ക്വാട്ടേർസിൽ താമസിക്കുന്ന അബ്ദുൾ അഹദിനെ (25) യാണ് എസ്.ഐ. വി.വി.ദീപ്‌തിയും സംഘവും അറസ്റ്റു ചെയ്തത് ഇന്നലെ വൈകുന്നേരം തലശേരി റെയിൽവേസ്റ്റേഷനിൽ വെച്ചാണ് പ്രതി കഞ്ചാവു ശേഖരവുമായി പിടിയിലായത്. പ്രതിയിൽ നിന്നും രണ്ടു ഫോണുകളും പിടിച്ചെടുത്തു. പോലീസ് സംഘത്തിൽ എസ്.ഐ. ഗിരി രാജ്, എ.എസ്.ഐ. മുഹമ്മദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലിംനേഷ്, സരുൺ, സിവിൽ പോലീസ് ഓഫീസർ റിതിൻ എന്നിവരും ഉണ്ടായിരുന്നു.







