പോക്സോ കേസിൽ പ്രതി പിടിയിൽ

Screenshot
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാലിക്കടവിലും പയ്യന്നൂരിലും വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വൈദ്യുതി വകുപ്പ് ജീവനക്കാരനെ പോക്സോ കേസിൽ പയ്യന്നൂർ പോലീസ് പിടികൂടി. കാലിക്കടവിൽ ജോലി ചെയ്യുന്ന ചന്തേരയിലെ പ്രമോദിനെ (49) യാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ മുമ്പ് താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് കേസ്.
2020-ൽ ആണ് പരാതിക്കാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായിരുന്ന പ്രതി പെൺകുട്ടിയെ കാലിക്കടവിലും പയ്യന്നൂരിലും വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇപ്പോൾപയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്ന പെൺകുട്ടി പീഡന പരാതി പയ്യന്നൂർ പോലീസിൽ നൽകിയതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പയ്യന്നൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.







