കാർ യാത്രികരെ മർദ്ദിച്ച അഞ്ചു പേർക്കെതിരെ കേസ്

Screenshot
കാഞ്ഞങ്ങാട്.കാർ യാത്രികരായ മൂന്നു പേരെ തടഞ്ഞുനിർത്തി മയക്കുമരുന്നു സംഘമാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ച അഞ്ചു പേർക്കെതിരെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ അതിഞ്ഞാലിലെ കെ.വി. ഹൗസിൽ മുഹമ്മദ് നഫീഹിൻ്റെ (17)പരാതിയിലാണ് ഇക്‌ബാൽ സ്‌കൂളിന് സമീപത്തെ ഷബീർ, ആസിഫ്, നാസർ, ജുനൈഫ്, സമദ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 18 ന് പുലർച്ചെ അതിഞ്ഞാൽ വെച്ച് പരാതിക്കാരനും സുഹൃത്തുക്കളായ മുഹമ്മദ് അൻഷാദ്, മുഹമ്മദ് സഹലും ചേർന്ന് കെ.എൽ.05 .പി. 0724 നമ്പർ കാറിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകവെ മയക്കുമരുന്ന് ഉപയോഗിച്ച് യാത്ര ചെയ്യുന്നുവെന്ന് തെറ്റിദ്ധരിച്ച പ്രതികൾ കാറിനകത്ത് കയറി ചാവി ഊരിയെടുക്കുകയും ചാവിചോദിച്ചപ്പോൾ പ്രതികൾ തള്ളി മാറ്റുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.






