ഇരിട്ടി ലയൺ റോയൽസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു; മാധ്യമ പുരസ്‌കാര ജേതാവിനെയും വിദ്യാർത്ഥികളെയും ആദരിച്ചു

ഇരിട്ടി: ഇരിട്ടി ലയൺ റോയൽസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ പ്രൊഫ. വർഗ്ഗീസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. എ.കെ. ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ നേതൃത്വത്തിന് ആശംസകൾ നേരുകയും ചെയ്തു.
ചടങ്ങിൽ കുന്നംകുളം പ്രസ്സ് ക്ലബ്ബിന്റെ സംസ്ഥാനതല മാധ്യമ പുരസ്കാര ജേതാവ് ഉന്മേഷ് പായത്തെ ക്ലബ്ബ് ആദരിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ പാർവണേന്തു പ്രകാശൻ, ശ്രീനന്ദ് എന്നിവർക്ക് അവാർഡുകൾ നൽകി. കൂടാതെ, നന്മ ലൈബ്രറിക്കുള്ള പുസ്തകങ്ങളും ചടങ്ങിൽ കൈമാറി. കെ. സുരേഷ് ബാബു, ഡോ. ജി. ശിവരാമകൃഷ്ണൻ, ടി.പി. രവീന്ദ്രൻ, തോമസ് സി. ജോൺ, അഡ്വ. പി.കെ. ആന്റണി, വി.എസ്. ജയൻ, അനൂപ് ആളോറ, ജിമ്മി മാത്യു എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: വി.എസ്. ജയൻ
വൈസ് പ്രസിഡന്റുമാർ: പി.സി. അനിൽകുമാർ, ജോയ് പടിയൂർ
സെക്രട്ടറി: അനൂപ് ആളോറ
ജോയിന്റ് സെക്രട്ടറി: ബിനോജ്
ട്രഷറർ: ബിപിൻ വിജയൻ







