അക്രമം ഫോണിൽ ചിത്രീകരിക്കുന്നതിനിടെ യുവതിക്ക് വെട്ടേറ്റു

Screenshot
വളപട്ടണം : വെട്ടുകത്തിയുമായിവീട്ടിൽ അതിക്രമിച്ചുകയറി അക്രമം നടത്തുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു പരാതിയിൽ പോലീസ് കേസെടുത്തു. അലവിൽ സ്വദേശിനി എ. തുഷാര (34) യുടെ പരാതിയിലാണ് അലവിൽ ഉളിയിലെ രാജേന്ദ്രനെ (70) തിരെ വളപട്ടണം പോലീസ് കേസെടുത്തത്. 12 ന് ഉച്ചയ്ക്ക് 2.30 മണിക്ക് അലവിൽ കുടുംബസമേതം താമസിക്കുന്ന പരാതിക്കാരിയുടെ വീട്ടിൽ വെച്ചാണ് സംഭവം. വെട്ടുകത്തിയുമായി അകത്ത് കയറിയ പ്രതി പരാതിക്കാരിയുടെ അമ്മയുടെ ചേച്ചിയെ വെട്ടാൻ ശ്രമിച്ച സമയത്ത് സംഭവം ഫോണിൽ ചിത്രീകരിക്കുന്നത് കണ്ട് പ്രകോപിതനായ പ്രതി കത്തി കൊണ്ട് പരാതിക്കാരിയുടെ കൈക്ക് വെട്ടുകയും പരിക്കു പറ്റിയ പരാതിക്കാരിയെ 13 ന് ഉച്ചയ്ക്ക് 1.30 മണിക്ക് പ്രതി ചീത്തവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







