കുപ്രസിദ്ധ അന്തർസംസ്ഥാനവാഹന മോഷ്ടാവിനെ 22 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു

കണ്ണൂർ:കുപ്രസിദ്ധ അന്തർസംസ്ഥാന വാഹന മോഷ്ടാവിനെ 22 വർഷത്തിനു ശേഷം ഒളിവിൽ കഴിയുന്നതിനിടെ ഉത്തർപ്രദേശ് വെച്ച് ക്രൈംബ്രാഞ്ച് സംഘം പിടികൂടി.
ഉത്തരേന്ത്യൻ സംസ്ഥാന ങ്ങളിലെ ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയും 2004- ൽ കണ്ണൂർ ടൗൺ സ്റ്റേഷനിലെ പത്തോളം വാഹന മോഷണ കേസിലെ പ്രതിയുമായ ഹരിയാന പൽവാൽ ഘോഡി സ്വദേശി ബൽദേവ് സിംഗിനെ (60) യാണ് ഉത്തർപ്രദേശിലെ അലിഗഡ് യമുന നദി ക്കരികിലുള്ള ടപ്പൽ എന്ന സ്ഥലത്ത് വെച്ചു ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ബാലകൃഷ്ണൻ നായരുടെ നിർദ്ദേശാനുസരണം പോലീസ് അറസ്റ്റു ചെയ്തത്. ഹരിയാന പോലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്. ഐ മധുസൂദനൻ, എ എസ് ഐ മാരായ ബിജു, രാജേഷ്കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പിടികൂടിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിൽ പിടികിട്ടാപ്പുള്ളിയായ ഇയാൾക്കെതിരെ ഒമ്പതോളം കോടതിവാറൻ്റ് നിലവിലുണ്ട്. കഴിഞ്ഞ 22 വർഷമായി ഇയാൾപോലീസിനെയും കോടതിയെയും കബളിപ്പിച്ചുകൊണ്ട് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.







