LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 15, 2026

കണ്ണൂരിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി

0
Screenshot

Screenshot

Spread the love

കണ്ണൂർ:-നഗരത്തിൽ നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണ്ണമാല വളരെ ചുരുങ്ങിയ സമയം കൊണ്ട് പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. കണ്ണൂർ ടൗണിൽ വെച്ച് സ്വർണ്ണമാല നഷ്ടപ്പെട്ടതായി കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്.

പരാതി ലഭിച്ചയുടൻ തന്നെ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഉടമയുടെ കഴുത്തിൽ നിന്നും മാല താഴെ വീഴുന്നതും, തൊട്ടുപിന്നാലെ നടന്നു വന്ന രണ്ട് സ്ത്രീകൾ അത് എടുത്തുകൊണ്ടു പോകുന്നതും വ്യക്തമായിരുന്നു. പിന്നീട് ഈ സ്ത്രീകൾ എവിടേക്കാണ് പോയതെന്ന് സിസിടിവി ക്യാമറകളിലൂടെ പോലീസ് പിന്തുടർന്നു.

ഇവർ അടുത്തുള്ള ഒരു കടയിൽ കയറിയതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ സഹായകമായത്. കടയിൽ മൊബൈൽ ഫോൺ വാങ്ങാനായി അന്വേഷിച്ചെത്തിയ ഈ സ്ത്രീകളുടെ ഫോൺ നമ്പർ അവിടുത്തെ സെയിൽസ് ഗേൾ കുറിച്ചെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് മനസ്സിലാക്കാൻ സാധിച്ചു.

തുടർന്ന് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ സെയിൽസ് ഗേളുമായി ബന്ധപ്പെട്ട് നമ്പർ ശേഖരിക്കുകയും മാല ലഭിച്ച സ്ത്രീകളെ ഫോണിൽ വിളിക്കുകയും ചെയ്തു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അവരിൽ നിന്നു സ്വർണ്ണമാല തിരികെ വാങ്ങി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ ടി.എം വിപിൻ യഥാർത്ഥ ഉടമയ്ക്ക് കൈമാറി

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!