യുവതിക്കെതിരെ പോക്സോ കേസ്

Screenshot
മേൽപ്പറമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ സ്‌നേഹാ മെർളിനെ (26) തിരെയാണ് പോക്സോ നിയമപ്രകാരം മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് യുവതി ലൈംഗീകാതിക്രമത്തിനിരയാക്കിയത്. മാസങ്ങൾക്ക് മുമ്പ് യുവതി സുഹൃത്തിൻ്റെ വീട്ടിലെത്തിയപ്പോഴാണ് രാത്രിയിൽ ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി വീട്ടുകാരോട് പീഡന വിവരം മറച്ചു വെച്ചു കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത് തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം നൽകുകയായിരുന്നു പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു ആൺകുട്ടികളെ ലൈംഗീകാതിക്രമത്തിനു ഇരയാക്കിയതിനു യുവതിയെ പോക്സോ കേസിൽ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശേഷം ജയിലിൽ നിന്നും ഇറങ്ങിയയുവതി മേൽപ്പറമ്പിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.







