തൈച്ചവളപ്പിൽ പ്രകാശൻ, വാഴവളപ്പിൽ ദിനേശൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കണ്ണൂർ: തൈച്ചവളപ്പിൽ പ്രകാശൻ, വാഴവളപ്പിൽ ദിനേശൻ എന്നിവരുടെ സ്മരണാർത്ഥം നൂഞ്ഞീങ്കാവ് ഷെൽട്ടർ ടീമിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഷെൽട്ടറിന് സമീപം വെച്ചാണ് പരിപാടി നടന്നത്.
എം.കെ. പ്രസന്നന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വി.വി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ.സി. ഷിനു, വി. ബാലകൃഷ്ണൻ, വി.വി. സുനിൽകുമാർ, ടി.പി. പവിത്രൻ, കെ. ശശിധരൻ, എം. സുധി, അനിൽകുമാർ, ലത്തീഷ് (ഉണ്ണി) എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിക്ക് എം.കെ. പ്രസന്നൻ നന്ദി രേഖപ്പെടുത്തി.







