LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 9, 2026

ഇന്ധന വിലവർദ്ധനവ്: ബസ് ഉടമകളുടെ പ്രതിഷേധം; ആർ.എസ്. പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്

0
Screenshot

Screenshot

Spread the love

കണ്ണൂർ: ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസ്ട്രിക്ട് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസ് ഉടമകൾ കണ്ണൂർ ആർ.എസ്. പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്ധന വിലക്കയറ്റത്തിന് പുറമെ, വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കുക, കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാനുമതി പുനഃപരിശോധിക്കുക, അനാവശ്യമായ പോലീസ് – ആർ.ടി.ഒ പരിശോധനകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ജില്ലാ പ്രസിഡന്റ് പി.പി. മോഹനൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അധ്യക്ഷനായി. പി. രാജൻ, കെ.പി. മുരളീധരൻ, കെ. വിജയമോഹനൻ, കെ.പി. മോഹനൻ, എം.ഒ. രാജേഷൻ, കെ. സുബൈർ, ടി.വി. ചന്ദ്രശേഖരൻ, ടി.വി. ദിനേശൻ, കെ. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!