ബി എസ് എൻ. എൽ ഓഫീസ് മാർച്ച് നടത്തി

പയ്യന്നൂർ:
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പയ്യന്നൂർ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം സരിൻ ശശി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി സന്തോഷ്, സി കൃഷ്ണൻ, വി നാരായണൻ എന്നിവർ സംസാരിച്ചു.







