ഓപ്പറേഷൻ തൂഫാൻ; പയ്യന്നൂരിൽ ജ്യോത്സ്യൻ കഞ്ചാവുമായി പിടിയിൽ

Screenshot
പയ്യന്നൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പയ്യന്നൂർ പോലീസും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് ജ്യോതിഷാലയത്തിൽനടത്തിയ റെയ്ഡിൽ കഞ്ചാവുമായി ജ്യോതിഷിയെ പിടികൂടി കേസെടുത്തു. പയ്യന്നൂർ
പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയം നടത്തുന്ന കാങ്കോൽ വടശ്ശേരിയിലെ പെരികമന ഇല്ലത്തെ പി. ശ്രീനാഥിനെ (40) യാണ് പയ്യന്നൂർ എസ്. ഐ. പി. വി. അനുശ്രീയും സംഘവും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു റെയ്ഡ്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് പോലീസ് സംഘം കണ്ടെത്തിയത്. കഞ്ചാവ് കസ്റ്റഡിയിലെടുത്ത പോലീസ് പ്രതിക്കെതിരെ കേസെടുത്തു. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഏ. ജി. അബ്ദുൽ ജബ്ബാർ, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.







