അഭിനന്ദിന് അയ്യങ്കാളി പുരസ്‌കാരം

കണ്ണൂർ : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2026- ലെ മഹാത്മാ അയ്യങ്കാളി സംസ്ഥാന പുരസ്കാരത്തിന് അഭിനന്ദ് അർഹനായി. അഭിനയം, ( മൂകാഭിനയം, നീന്തൽ ) എന്നീ മേഖലകളിലെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. പരിയാരത്തെ കണ്ണൂർഗവ. നഴ്സിംഗ് കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിനന്ദ്. സ്കൂൾ കോളേജ് കാലഘട്ടം മുതൽ ഏകാഭിനയം, മൂകാഭിനയം, നീന്തൽ എന്നീ മേഖലകളിൽ നിരവധിതവണ സമ്മാനാർഹനായിട്ടുണ്ട്. തുടർച്ചയായി മൂന്ന് വർഷം കേരള ആരോഗ്യ സർവ്വകലാശാല കലോത്സവത്തിൽ മൂകാഭിനയത്തിൽ അഭിനന്ദും സംഘവുമാണ് വിജയം കൈവരിച്ചത്. മൂകാഭിനയത്തിൽ സുബിൻ പയ്യന്നുർ ആണ് ഗുരു. കൊല്ലം കടയ്ക്കൽ സ്വദേശിയായ റിട്ടയേർഡ് കെ എസ്ആർടിസി ഉദ്യോഗസ്ഥൻ ആത്മജൻ – ജിസ്സ ദമ്പതികളുടെ മകനാണ്.ഏക സഹോദരൻ അഭിനവ് സ്കൂൾ വിദ്യാർത്ഥിയാണ്. ജൂൺ 18 ന് കോതമംഗലത്ത്
നടക്കുന്ന ചടങ്ങിൽ വെച്ച് എം എൽ എഷിബു തേക്കുമ്പുറം പുരസ്‌കാരം സമ്മാനിക്കും.







