LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 29, 2026

റോഡിരികിൽ നിൽക്കുകയായിരുന്ന കുടുംബത്തെ മിനിലോറിയിടിച്ചു നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം രക്ഷിതാക്കൾക്ക് ഗുരുതരം

0
Simple Background Photo Text City Informative Instagram Post - 1
Spread the love

മയ്യിൽ: പെരുന്നാൾ ദിനത്തിൽ പാവന്നൂർ കടവിൽ നിർത്തിയിട്ട സ്‌കൂട്ടറിന് അരികെ നിൽക്കുകയായിരുന്ന കുടുംബത്തിനു നേരെ തെറ്റായ ദിശയിൽ ഓടിച്ചു വന്ന മിനിലോറി ഇടിച്ചു കയറ്റി ബാലികയ്ക്കു ദാരുണാന്ത്യം രക്ഷിതാക്കൾക്ക് ഗുരുതരം. പാവന്നൂർ മൊട്ട പാവന്നൂർ കടവിലെതശ്‌രീഫ (4) യാണ് മരിച്ചത്. പിതാവ് ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ് (46), മാതാവ്പാവന്നൂർ കടവിലെ എ.കെ. മൈമൂനത്ത് (39) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 8.20 മണിയോടെ പാവന്നൂർ കടവിലായിരുന്നു അപകടം. നിർത്തിയിട്ട സ്‌കൂട്ടറിന് സമീപം നിൽക്കുകയായിരുന്ന മൂന്നു പേരെയും തെറ്റായ ദിശയിൽ ഓടിച്ചു വന്ന കെ. എൽ. 59.4847 നമ്പർ മിനിലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റമൂന്നു പേരെയും ഉടൻ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി 10 മണിയോടെ തശ്‌രീഫ മരണപ്പെട്ടു. രക്ഷിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മയ്യിൽ പോലീസ് സ്ഥലത്തെത്തി അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!