പുസ്തകം പ്രകാശനം ചെയ്തു

Screenshot
കാങ്കോൽ: കാസറഗോഡ്ബോ വിക്കാനം എ.യു.പി സ്കൂളിലെ
പ്രഥമാധ്യാപിക ബിന്ദു സുകുമാരൻ രചിച്ച കാശ്മീർ താഴ് വരയിൽ പുസ്തകം പ്രകാശനം ചെയ്തു. കാങ്കോൽ മേട്ടകുന്നുമ്മൽ പനയട്ട തറവാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ലെഫ്റ്റനൽകേണൽ കെ. ചന്ദ്രൻ തറവാട് കാരണവർ പി.ടി. ദാമോദരൻ നമ്പ്യാർക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ തറവാട് ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് പി.ടി. പ്രശാന്ത് കുമാർ, ബിന്ദുസുകുമാരൻ,
പി. നാരായണൻ, പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു.







