നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ

തളിപ്പറമ്പ്: നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും നൃത്താധ്യാപികയുമായ സാന്ദ്രതാര(22) യാണ് മരിച്ചത്.
രമേശന്‍-താര ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. അയൽവാസിയുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനു തളിപ്പറമ്പ് പോലീസ് കേസെടുത്തു.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. തഹസിൽദാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടക്കും. കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ ആന്തൂർ തളിയില്‍ താമസക്കാരായിരുന്നു. ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം. ഏകസഹോദരന്‍ സൂര്യജിത്ത്.







