കഥയുടെ ചെപ്പുതുറന്ന് കഥാകാരൻ; പിണറായിയിൽ വയോജനങ്ങൾക്ക് ഒപ്പം കഥാചർച്ചയുമായി പി. അജിത്ത് മാസ്റ്റർ

Screenshot

പിണറായി: പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാലയിൽ സംഘടിപ്പിക്കുന്ന ‘ആഴ്ചയിൽ ഒരു നാട്ടുവർത്താനം’ പരിപാടിയുടെ എൺപത്തിനാലാമത്തെ ആഴ്ചയിൽ വയോജനങ്ങൾക്ക് മുന്നിൽ കഥയുടെ ലോകം തുറന്ന് പ്രമുഖ എഴുത്തുകാരൻ പി. അജിത്ത് മാസ്റ്റർ. കഥാകാരനും വയോജനങ്ങളും ഒത്തുചേർന്ന വേദി അക്ഷരാർത്ഥത്തിൽ ഒരു മികച്ച സാഹിത്യ അനുഭവമായി മാറി.
കഥാചർച്ചയും പുസ്തക സമർപ്പണവും:
തന്റെ കഥാപുസ്തകത്തിലെ കഥകൾ അജിത്ത് മാസ്റ്റർ സദസ്സിന് വായിച്ചുകേൾപ്പിച്ചു. തുടർന്ന് കഥാകൃത്തിന്റെ സാന്നിധ്യത്തിൽ എൻ. പങ്കജാക്ഷി പുസ്തകത്തിലെ മറ്റൊരു കഥ വായിക്കുകയും, സദസ്സ് സജീവമായി കഥാചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.
അജിത്ത് മാസ്റ്റർ പുതുതായി പ്രസിദ്ധീകരിച്ച ‘ഒരു കഥയും കുറെ കഥകളും’ എന്ന പുസ്തകം വായനശാലക്ക് സമ്മാനിച്ചു. ലൈബ്രേറിയൻ കെ. വിമല പുസ്തകം ഏറ്റുവാങ്ങി.
പരിപാടിയിൽ കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വ. വി. പ്രദീപൻ, വായനശാല സെക്രട്ടറി കെ.കെ. സനിൽകുമാർ എന്നിവർ സംസാരിച്ചു.








