ഓൺലൈൻ ട്രേഡിങ്ങിൽ 13, 10,000 രൂപ തട്ടിയെടുത്തു

Screenshot
ചെറുപുഴ: ഓൺ ലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പിലൂടെ ആക്സിസ് സെക്യുരിറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണെന്ന് അറിയിച്ച് മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്തു. വയക്കര പൊന്നംവയൽ സ്വദേശി ടി.പി. പ്രസന്നൻ്റെ (50) പരാതിയിലാണ് കേസെടുത്തത് പരാതിക്കാരനിൽ പ്രതികൾ 2026 ജനുവരി 19 മുതൽ ഫെബ്രവരി 16 വരെയുള്ള കാലയളവിൽ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയും ആദ്യം നിക്ഷേപിച്ച തുകകൾ കമ്മീഷൻ സഹിതം തിരിച്ചു നൽകുകയും പരാതിക്കാരൻ്റെ വിശ്വാസമാർജിച്ച ശേഷം 13, 10,000 രൂപയോളം നിക്ഷേപിപ്പിച്ച് പിന്നീട് പണമോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







