സിമെൻ്റ് കട്ട കൊണ്ട് തലക്കിടിച്ചു

Screenshot
ശ്രീകണ്‌ഠാപുരം :
വീടിനു മുന്നിൽ വാഹനം നിർത്തിയിടുന്നത് മാറ്റിയിടാൻ പറഞ്ഞ വിരോധത്തിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സിമെൻ്റിൻ്റെ ഹോളോബ്രിക്‌സ് കൊണ്ട് തലക്കിടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കൂട്ടുമുഖം കാവുമ്പായിയിലെ വി.സി. അനിലിൻ്റെ(52) പരാതിയിലാണ് കാവുമ്പായിലെ പറമ്പിൽ മധുവിൻ്റെ പേരിൽ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. ഈ മാസം 18 ന് 4.45 മണിക്കാണ്സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.








