ഓൺലൈൻ ട്രേഡിങ്ങിൽ യുവാവിൻ്റെ 53,83,427 രൂപ തട്ടിയെടുത്തു.

Screenshot
തളിപ്പറമ്പ : ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ലാഭം ഉണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പിൽ അറിയിച്ച് യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു വെന്ന പരാതിയിൽ കണ്ണൂർ റൂറൽ സൈബർ പോലീസ് കേസെടുത്തു. പേരാവൂർ പെരുന്തോടിയിലെ പി. ഗിരീഷിൻ്റെ (48) പരാതിയിലാണ് സൈബർ തട്ടിപ്പു സംഘത്തിലെ രവികുമാർ, പാർവ്വതി ,ഇട്രോ ബിസിനസ് എ.ആർ, ലോകനാഥൻ എന്നിവർക്കെതിരെ കേസെടുത്തത്. പരാതിക്കാരനെ 44779468056 എന്ന ഫോണിൽ നിന്നും ഒന്നാം പ്രതി ഓൺലൈൻ ട്രേഡിംങ്ങിൽ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെ ഫോണിൽ മറ്റു പ്രതികളുമായിച്ചേർന്ന് 2026 ഫെബ്രവരി 26 മുതൽ മാർച്ച് 30 വരെയുള്ള കാലയളവിൽ 53,83,427 രൂപ പ്രതികളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്കും സുഹൃത്തിൻ്റെ അക്കൗണ്ട് വഴിയും പണം കൈക്കലാക്കി പണമോ ലാഭമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്







