തെരുവുകച്ചവടവും അനധികൃത പാർക്കിംഗും നിയന്ത്രിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

Screenshot
കണ്ണൂർ: ആഘോഷവേളകളിൽ കണ്ണൂർ സ്റ്റേഡിയം കോംപ്ലക്സ് പരിസരത്ത് വ്യാപകമാകുന്ന തെരുവുകച്ചവടങ്ങൾ നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേഡിയം കോംപ്ലക്സ് യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിന് ചുറ്റും നടക്കുന്ന അനധികൃത വാഹന പാർക്കിംഗ് ഗതാഗതത്തിന് തടസ്സമാകുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. സലീം, മണ്ഡലം സെക്രട്ടറി ഷാഫി മുണ്ടേരി, മൂസ ഷിഫ, മുസ്‌തഫ, ദിൽജിത്ത്, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ:
യോഗത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു:
പ്രസിഡന്റ്: എൻ.കെ. രജീഷ്
ജനറൽ സെക്രട്ടറി: സി.എൻ. രാജേഷ്
ട്രഷറർ: ദിൽജിത്







