വയോധികനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു

ശ്രീകണ്‌ഠാപുരം: അതിർത്തി തർക്കം മൂലമുള്ള വിരോധത്തിൽ വയോധികനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ശ്രീകണ്‌ഠാപുരം കോട്ടൂരിലെ പി.ഒ. മാധവൻ്റെ (74)പരാതിയിലാണ് അയൽവാസി രാധാമണിക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 8 ന് വൈകുന്നേരം 4.30 മണിക്ക് പരാതിക്കാരൻ താമസിക്കുന്ന കോട്ടൂരിലെ വീടിനു സമീപം വെച്ചാണ് സംഭവം പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







