കണ്ണൂർ താണ സ്വദേശിയും ദീർഘകാല പ്രവാസിയുമായ കുട്ടിയാപ്പുറത്ത് ഹസ്സു അന്തരിച്ചു

കണ്ണൂർ/താണ: കണ്ണൂർ താണ സ്വദേശിയും ദീർഘകാലം ദുബായിൽ പ്രവാസിയുമായിരുന്ന കുട്ടിയാപ്പുറത്ത് ഹസ്സു (83) നിര്യാതനായി. ദുബായിലെ അപ്സര ടെക്സ്റ്റൈൽസിൽ രണ്ട് പതിറ്റാണ്ടിലേറെ കാലം ജോലി ചെയ്തിരുന്നു.
പ്രവാസ ജീവിതത്തിന് പുറമെ നാട്ടിലെ സാമൂഹിക, മത രംഗങ്ങളിലും അദ്ദേഹം സജീവമായിരുന്നു. കണ്ണൂർ സിറ്റി കൊള്ളറക്കപ്പള്ളി മുൻ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ പള്ളിക്കലകത്ത് ഹിദായ.
മക്കൾ: ആമിന (ഭർത്താവ്: നസീർ കല്ലിങ്കിൽ, ദുബായ്), മുംതാസ് (ഭർത്താവ്: ആസിഫ്, ദുബായ്), ശർമി (ഭർത്താവ്: നിയാസ്), സുൽത്താന ശബ്‌നം (ഭർത്താവ്: സനിൽ, ദുബായ്).
ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം സിറ്റി കൊള്ളറക്കപ്പള്ളി ഖബർസ്ഥാനിൽ നടക്കും.







