വധശ്രമ കേസിലെ പ്രതികൾ പോലീസിനെ കയ്യേറ്റം ചെയ്ത് രക്ഷപ്പെട്ടു

Screenshot
കണ്ണൂർ:വധശ്രമ കേസിലെ പ്രതികൾ പോലീസിനെ ആക്രമിച്ച് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു പരാതിയിൽ 10 പേർക്കെതിരെ കേസ്. പെരളശേരിയിലെ അമൽ, ജിനേഷ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 8 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 3.15 മണിയോടെ കണ്ണൂർ എകെജി ആശുപത്രിയിലാണ് സംഭവം. വളപട്ടണം അഴീക്കോട് ചാലിൽ വെച്ച് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത പ്രതികൾ പെരളശേരി യിലെ ഷൈജുവുമായി വാക്തർക്കമാകുകയും അമലിന്കുത്തേൽക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ വളപട്ടണം പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു പരിക്കേറ്റ് എകെജി ആശുപത്രിയിൽ കഴിയുന്നതിനിടെ പോലീസ് കാവൽ നിർത്തിയിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ , സുമിത്ത് എന്നിവരെയാണ് പ്രതികൾ കയ്യേറ്റം ചെയ്ത് രക്ഷപ്പെട്ടത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







