LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 17, 2026

പോലീസ് സ്‌റ്റേഷനില്‍ കയറി അക്രമം ഒരുസി.പി.എം പ്രവര്‍ത്തകൻ കൂടി അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

പെരിങ്ങോം: വധശ്രമ കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെപോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറി ഇൻസ്പെക്ടറെയും പോലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഒരു സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ. മാത്തിൽ ചൂരൽ സ്വദേശി പലോറ ഹൗസിൽഅഖിൽ (25) നെയാണ് പെരിങ്ങോം എസ്.ഐ.സവ്യസാചി അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. യൂത്ത്ലീഗ് ജില്ലാ നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ കർശന ഉപാധികളോടെയാണ് ഇയാൾക്ക് തലശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ജാമ്യ വ്യവസ്ഥ നിലനിൽക്കെയായിരുന്നു സ്റ്റേഷനിൽ കയറി അക്രമം നടത്തിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. സ്റ്റേഷൻ അക്രമ കേസിൽ ദിവസങ്ങൾക്ക് മുമ്പ്
കൊഴുമ്മൽ പ്രാന്തംച്ചാലിലെ സി.വി. വിഷ്ണുപ്രസാദ് (28), പെരിങ്ങോം പെരിന്തട്ടയിലെ നിധിൻ (34) എന്നിവരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റു ചെയ്തു റിമാൻ്റ് ചെയ്തിരുന്നു.

സി.പി.എം പ്രവര്‍ത്തകരായ 15 പേരാണ് കേസിലെ പ്രതികൾ.വധശ്രമ കേസിൽ പ്രതിയായ പെരളം കൊഴുമ്മലിലെ സി. വി. വിഷ്ണുപ്രസാദിനെ പോലീസ് പിടികൂടിയ വിവരമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകനെ മോചിപ്പിക്കാനെത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകരാണ് പെരിങ്ങോം പോലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തിയത്. ഈ മാസം3ന് ചൊവ്വാഴ്ച രാത്രി 11.45 മണിയോടെയാണ് സംഭവം. ഇൻസ്പെക്ടരുടെ
യൂണിഫോമിൽ കുത്തിപ്പിടിക്കുകയും പോലീസുകാരെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്ത സംഭവത്തിൽസിധിന്‍, നിധിന്‍, രാധാകൃഷ്ണന്‍, മനീഷ്, അറസ്റ്റിലായ പ്രതി സി.വി.വിഷ്ണുപ്രസാദ്(28) എന്നിവരുടെയും കണ്ടാലറിയാവുന്ന 10 പ്രവര്‍ത്തകരുടെയും പേരിലാണ് കേസെടുത്തിരുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!