LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 16, 2026

സൈബർ തട്ടിപ്പ്: അക്കൗണ്ട് വഴി പണം തട്ടിയ സഹകരണ സംഘം പ്രസിഡണ്ടിനേയും സെക്രട്ടറിയേയും തമിഴ്നാട് സൈബർപോലീസ് അറസ്റ്റു ചെയ്തു

0
Screenshot

Screenshot

Spread the love

കണ്ണൂർ: സൈബർ തട്ടിപ്പുസംഘത്തിൻ്റെ അനധികൃത പണമിടപാടിന് സഹകരണ സ്ഥാപനത്തിൻ്റെ ബേങ്ക് അക്കൗണ്ടു ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ കണ്ണൂർ രാജീവ് ഗാന്ധി റോഡിലെ ലേബർ ബേങ്ക് വെൽഫേർകോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കക്കാട് സ്വദേശി കല്ലിക്കോടൻ രാഗേഷ് (50), സെക്രട്ടറി ചെട്ടിപ്പീടിക തംബുരുവിലെ കെ.ജിതേഷ് (46) എന്നിവരെ ടൗൺ പോലീസിൻ്റെ സഹായത്തോടെ തമിഴ്നാട് സൈബർ ഇൻവെസ്റ്റിഗേഷൻ ടീം ഡിവൈ.എസ്.പി ആർ.വി.ഗൗതവും സംഘവും അറസ്റ്റു ചെയ്തു .തമിഴ്നാട്ടിൽ നടന്ന രണ്ടു കോടിയോളം രൂപയുടെ സൈബർ ക്രൈം കേസിൽ 15 ലക്ഷത്തിൽപരം തുക സ്ഥാപനത്തിൻ്റെ അക്കൗണ്ടിലെത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്നാട് പോലീസിൻ്റെനടപടി. സൈബർ തട്ടിപ്പ് ക്രൈം കേസുകൾ അന്വേഷിക്കുന്ന ദേശീയ ഏജൻസിയുടെ നിർദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് നടത്തിയസി. ഹണ്ട് ഓപ്പറേഷൻ്റെ ഭാഗമായി ഈ സ്ഥാപനത്തിൽ ഈ മാസം 5 ന് നടത്തിയ റെയ്ഡിൽ അക്കൗണ്ട് വഴി സംഘടിത കുറ്റകൃത്യത്തിലെ കണ്ണിയായി പ്രവർത്തിച്ച് 2025 ഡിസംബർ ഒന്നിനു 14,64031 രൂപയും, ഡിസംബർ രണ്ടിന് 11 ലക്ഷം രൂപയും 18 ന് 20 ലക്ഷവും രൂപയും ആകെ 45, 64031 രൂപ സ്ഥാപനത്തിൻ്റെ അക്കൗണ്ടു വഴി കൈപ്പറ്റിയതായി പോലീസ് കണ്ടെത്തിയിരുന്നു തമിഴ്നാട് പോലീസ് പിടിയിലായ കല്ലിക്കോടൻ രാഗേഷ് ഡിസിസി ജനറൽ സെക്രട്ടറി കൂടിയാണ്. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട് സൈബർ ഇൻവെസ്റ്റിഗേഷൻ ടീം പ്രതികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!