വയോധികൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും 1,69, 198 രൂപ തട്ടിയെടുത്തു

Screenshot
.
കാഞ്ഞങ്ങാട്: ബേങ്ക് കസ്റ്റമർ കെയറിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് അക്കൗണ്ട് സംബന്ധമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞ സൈബർ തട്ടിപ്പുസംഘം വയോധികൻ്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തു. അജാനൂർ വിഷ്ണുമംഗലത്തെ ടി. മാധവൻ്റെ (68) പരാതിയിലാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 29 ന് പരാതിക്കാരൻ്റെ എസ്ബിഐ അക്കൗണ്ടിൽ നിന്നും രണ്ടുതവണകളായി 3 2000 രൂപയും ഫെഡൽ ബേങ്ക് അക്കൗണ്ടിൽ നിന്നുംമൂന്നുതവണകളായി 13,7 198 രൂപയും ആകെ 1,69 ,198 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






