സാന്ത്വന സ്പർശമായി സഊദി കെ.എം.സി.സി; റിയാദ് അഴീക്കോട് മണ്ഡലം കെ.എം.സി.സി വളപട്ടണം ലീഗ് ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയിൽ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണം അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു

വളപട്ടണം: സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട മാങ്കടവ് സ്വദേശിക്കുള്ള ആനുകൂല്യ വിതരണം നടന്നു. റിയാദ് അഴീക്കോട് മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ വളപട്ടണം ലീഗ് ഓഫീസിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി വിതരണോദ്ഘാടനം നിർവഹിച്ചു.കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് പദ്ധതിയുടെ വിശദീകരണം നടത്തി, ഇല്യാസ് പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ മേമി മാങ്കടവ് സ്വാഗതവും അഷ്‌കർ കണ്ണാടിപ്പറമ്പ് നന്ദി പ്രഭാഷണവും നടത്തി, ചടങ്ങിൽ മണ്ഡലം മുസ്‌ലിം ലീഗ് യൂത്ത് ലീഗ് കെഎംസിസി, മറ്റ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും നേതാക്കളും പങ്കെടുത്തു






