2.100 കിലോഗ്രാം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ.

കണ്ണൂർ : വില്പനക്കായി എത്തിച്ച 2.100 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി ശിവാജി ബബൻഗതം (43) നെയാണ്
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ, കാൾടെക്സ് എന്നിവിട ങ്ങളിൽ നടത്തിയ പരിശോധനയിലാണ് 2.100 കിലോഗ്രാം കഞ്ചാവുമായി പ്രതി അറസ്റ്റിലായത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡിനും കണ്ണൂർ ഇന്റലിജെൻസ് ബ്യൂറോക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാ യിരുന്നു റെയ്ഡ് പ്രതി കഞ്ചാവ് സഹിതം കാൾടെക്സിന് സമീപം ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള എ ടി എ സിന്റെ സഹായവും ലഭിച്ചിരുന്നു. പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, അനിൽകുമാർ പി കെ, പുരുഷോത്തമൻ സി, ഷജിത്ത് കെ (ഐ.ബി), അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, ശ്യാം രാജ്, സുജേഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത് .







