യൂത്ത് ലീഗ് നേതാവിനെ വധിക്കാൻ ശ്രമം 32സി പി എം പ്രവർത്തകർക്കെതിരെ കേസ്

പെരിങ്ങോം: ആരോഗ്യ മന്ത്രിക്ക് കരിങ്കൊടി കാണിച്ചതിനെ തുടർന്ന് യൂത്ത് ലീഗ് നേതാവിനെ ഇരുമ്പ് വടിയുംഹെൽമെറ്റുമായി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച 32സി പി എം പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തു. യൂത്ത് ലീഗ് ജില്ലാ നേതാവ് എം എസ്. സജീർ ഇക്ബാലിൻ്റെ പരാതിയിലാണ് സി പി എം പ്രവർത്തകരായ ഗോകുൽ, പ്രമോദ്, സന്തോഷ്, അരുൺ,രജീഷ്, വിഷ്ണുപ്രസാദ്,അഖിൽ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 25 ഓളം പേർക്കുമെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.






