ആരോഗ്യ മന്ത്രിക്ക് കരിങ്കൊടി ആറു യൂത്ത്ലീഗ് പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ച് ഔദ്യോഗിക വാഹനം തടഞ്ഞു നിർത്തി മുൻവശം സ്ഥാപിച്ച ദേശീയ പതാക ഫ്ലാഗ് പോസ്റ്റ് പൊട്ടിച്ച് നാശനഷ്ടം വരുത്തിയ സംഭവത്തിൽ ആറു യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. അഷ്കർ കണ്ണാടിപ്പറമ്പ് ,സബീർ ചാലോട്, മുഹമ്മദ് ജാബിർ കൊളച്ചേരി, ഷിനാജ് കൊളച്ചേരി, നിസാമുദ്ദീൻ കണ്ണാടിപ്പറമ്പ്, മുഹമ്മദ് നിഹാൽ ഇരിക്കൂർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക്2.30 മണിക്ക് കണ്ണൂർ എ. കെ. ജി. ആശുപത്രിക്ക് സമീപം വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിൻ്റെ ഡ്രൈവർ കാങ്കോൽ കാളീശ്വരത്തെ പി. സതീശൻ്റെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വാഹനത്തിൽ ഘടിപ്പിച്ച ഫ്ലാഗ് തകർത്ത് 3000 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ 10 പേർക്കെതിരെ കേസെടുത്ത പോലീസ് ആറു പ്രതികളെ അറസ്റ്റു ചെയ്തു.







