LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു.

img_9008.jpg
Spread the love

കണ്ണൂർ: കുടുംബവഴക്കിനിടെവീട്ടു ചെലവിന് പണം നൽകാത്തത് ചോദ്യം ചെയ്ത വിരോധത്തിൽ മകൻ കസേരയിൽ ഇരിക്കുകയായിരുന്ന വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടു.അലവിൽ പള്ളിയാം മൂലയിലെ വി. ശാന്ത (88) യാണ് മരിച്ചത് .ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
ഈ മാസം 11 ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം വധശ്രമ കേസിൽ മകനായ
അലവിൽ പള്ളിയാം മൂല ലക്ഷം വീട് കോളനിയിലെ വി.സജീവനെ (58) ടൗൺ പോലീസ് അറസ്റ്റു ചെയ്ത് റിമാൻ്റു ചെയ്തിരുന്നു.
മുറ്റത്ത് തലയിടിച്ച് പരിക്കേറ്റ വയോധികയെ ബന്ധുക്കൾ ഏ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ചികിത്സക്കിടെയായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ രാമൻ. മക്കൾ:രഞ്ജിനി,സജിനി ,സജീവൻ സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ പരേതനായ രവീന്ദ്രൻ, അനിൽകുമാർ.ടൗൺ പോലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!