LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച നിലയിൽ

71443e79-31aa-47fd-81fa-301d9956f05f-1.jpg
Spread the love

പയ്യന്നൂർ. കരിവെള്ളൂർ കുണിയനിൽബി ജെ പി പ്രവർത്തകനും നിർമ്മാണ തൊഴിലാളിയുമായ യുവാവിൻ്റെ സ്കൂട്ടർ കത്തിച്ചു. കുണിയൻ പടിഞ്ഞാറേക്കര വായനശാലയ്ക്കു സമീപത്തെ
ചൂരിക്കാടൻ രവിയുടെ സ്കൂട്ടർ ആണ് കത്തിച്ചനിലയിൽ വീടിനു സമീപം റോഡിൽ കണ്ടെത്തിയത് .ഇന്നലെ രാത്രിയിലാണ് സംഭവം. രാവിലെയാണ് നാട്ടുകാർ സ്കൂട്ടർ കത്തിച്ച നിലയിൽ കണ്ടെത്തിയത്. തീ പടർന്ന്സമീപത്ത് സ്ഥാപിച്ച തറവാടിൻ്റെ ബോർഡും കത്തിനശിച്ച നിലയിലാണ്. തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി.
രണ്ടു ദിവസം മുമ്പ് പുഴക്കര ക്ഷേത്രത്തിന് സമീപംവെച്ച് രവിക്കും കൂട്ടുകാരനും മർദ്ദനമേറ്റ സംഭവമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വാഹനം അഗ്നിക്കിരയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!