LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 6, 2026

തളിപ്പറമ്പ് വ്യാപാരികളുടെ പ്രതിസന്ധി; എം.എൽ.എക്ക് നിവേദനം നൽകി

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ വ്യാപാരികൾ നേരിടുന്ന വിവിധ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ എം.എൽ.എക്ക് നിവേദനം നൽകി. തളിപ്പറമ്പിലുണ്ടായ വൻ അഗ്നിബാധയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

തളിപ്പറമ്പ് പട്ടണത്തിലെ ഗതാഗതക്കുരുക്ക്, അശാസ്ത്രീയ പാർക്കിംഗ്, അനധികൃത കച്ചവടം എന്നിവയ്ക്ക് പരിഹാരമായി ട്രാഫിക് പോലീസ് സ്റ്റേഷൻ വീണ്ടും പുനഃസ്ഥാപിക്കുക, പട്ടണത്തിൽ നിന്നും മാറ്റി സ്ഥാപിച്ച ഫയർ സ്റ്റേഷൻ തിരിച്ചുകൊണ്ടുവരിക, മാലിന്യ സംസ്കരണത്തിന് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലമായ റീസൈക്ലിംഗ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു. അസോസിയേഷൻ പ്രസിഡണ്ട് കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ് എന്നിവരാണ് എം.എൽ.എക്ക് നിവേദനം കൈമാറിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!