കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് പ്രിൻസിപ്പൽ വി.സി. രവീന്ദ്രൻ മാസ്റ്റർ അന്തരിച്ചു

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഇ.എം.എസ് റോഡിന് സമീപം ‘ഉഷസ്’ നിവാസിൽ വി.സി. രവീന്ദ്രൻ മാസ്റ്റർ (80) അന്തരിച്ചു. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് പ്രിൻസിപ്പലായിരുന്നു അദ്ദേഹം. പരേതരായ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. നൂറുകണക്കിന് വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനും, വിദ്യാലയത്തിന്റെ ഉന്നമനത്തിനായി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കർക്കശക്കാരനായ അധ്യാപകനുമായിരുന്നു അദ്ദേഹം.
ഭാര്യ: പി. ലീല (റിട്ടയേഡ് അധ്യാപിക, മുഴപ്പിലങ്ങാട് യു.പി. സ്കൂൾ). മക്കൾ: സിമ്മി പ്രശാന്ത് (മാനേജിങ്ങ് ഡയറക്ടർ, ബാംഗ്ലൂർ), ദിവ്യ അഭിലാഷ് (എഞ്ചിനീയറിങ് കോളേജ് അധ്യാപിക, ബാംഗ്ലൂർ). മരുമക്കൾ: പ്രശാന്ത് (മാനേജിങ്ങ് ഡയറക്ടർ, ബാംഗ്ലൂർ), അഭിലാഷ് (ഐ.ടി മേഖല, ബാംഗ്ലൂർ). സഹോദരങ്ങൾ: രാധാമണി, രത്നവല്ലി, പരേതയായ രമണി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.







