സ്കൂട്ടി മറിഞ്ഞ് യുവാവ് മരിച്ചു

ചീമേനി: നിയന്ത്രണം വിട്ടസ്കൂട്ടി മറിഞ്ഞ് യുവാവ് മരണപ്പെട്ടു.ചീമേനി പെരുമ്പട്ട കല്ലുവളപ്പ് സ്വദേശി കോടോത്തുവളപ്പിൽ ഹൗസിൽ രഞ്ജിത് (35) ആണ് മരണപ്പെട്ടത്.കല്ലുവളപ്പിലെഅമ്പാടി എന്ന ഭാസ്കരൻ്റെയും പത്മാവതിയുടേയും മകനാണ്.നിർമ്മാണ തൊഴിലാളിയാണ്. അവിവാഹിതൻ. സഹോദരി: രമ്യ.ഇന്ന് രാവിലെ 9 മണിയോടെ പെരുമ്പട്ട കുണ്ഡ്യം പാലത്തിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്.നെറ്റിയിൽ മാരകമായ മുറിവേറ്റ് രക്തം വാർന്ന നിലയിലാണ്.സമീപത്തായി കുറ്റിക്കാട്ടിൽ സ്കൂട്ടി മറിഞ്ഞ നിലയിലുമാണ്. ഇന്നലെ രാത്രി 8 മണിയോടെ പെരുമ്പട്ട കുണ്ഡ്യത്തുള്ള സുഹൃത്തിനെ വീട്ടിൽകൊണ്ടുവിടാൻ സ് കൂട്ടിയുമായി പോയതായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധപ്പെടാൻ ബന്ധുക്കൾ ഫോണിൽ വിളിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ
തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരുമാണ് മൃതദേഹം കണ്ടത്.തുടർന്ന് ചീമേനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ചീമേനി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.