പോക്സോ കേസിലെ ശിക്ഷാ തടവുകാരൻ സെൻട്രൽ ജയിലിൽ മരണപ്പെട്ടു

കണ്ണൂർ :പോക്സോ കേസിലെ ശിക്ഷാ തടവുകാരൻ സെൻട്രൽ ജയിലിൽ മരണപ്പെട്ടു. കോഴിക്കോട് താമരശേരി പുതുപ്പാടി കക്കാട് സ്വദേശി ചുണ്ടൻക്കുഴി വീട്ടിൽഅന്ത്രുമാൻ എന്ന അബ്ദുൾറഹ്മാൻ (65) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെഇന്നലെ രാത്രി 10 മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പോക്സോ കേസിൽ ഏഴ് വർഷം ശിക്ഷിക്കപ്പെട്ട് മലപ്പുറം തവനൂർജയിലിൽ കഴിയുന്നതിനിടെ ഈ വർഷം ആദ്യമാണ് ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജയിൽ അധികൃതർ ഇയാളെപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു ചികിത്സക്കിടെയായിരുന്നു മരണപ്പെട്ടത്.









