ചേലേരി സ്വദേശി അബുദാബിയിൽ നിര്യാതനായി

ചേലേരി: ചേലേരി വൈദ്യർ കണ്ടിക്ക് സമീപം പരേതനായ അപ്പു പൊലീസിന്റെയും ജാനകിയുടെയും മകനായ വേലായുധൻ അരിങ്ങേത്ത് (59) അബുദാബിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ഭാര്യ: റീഷ (മാങ്ങാട്ട്). മകൻ: വൈഷ്ണവ്. സഹോദരങ്ങൾ: അരിങ്ങേത്ത് രാധാകൃഷ്ണൻ, രാജീവൻ, മനോജ്, പരേതയായ രാധ. ഒക്ടോബർ 27-ന് (ചൊവ്വ) രാവിലെ 7 മണി മുതൽ വീട്ടിൽ പൊതുദർശനം. തുടർന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലം സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.







