26 കുപ്പി മാഹി മദ്യവുമായി പ്രതി പിടിയിൽ.

Screenshot
പയ്യന്നൂർ: വിൽപനക്കായി കൊണ്ടുവന്ന 26കുപ്പി മാഹി ( പുതുച്ചേരി ) മദ്യവുമായി നിരവധി കേസിലെ പ്രതിയെ എക്സൈസ് സംഘം പിടികൂടി .പാടിയോട്ടു ച്ചാൽ കുടവൻ കുളം സ്വദേശി കണ്ണൂക്കാരത്തി ഹൗസിൽ മുഹമ്മദ് കുഞ്ഞി (56) യെയാണ് പയ്യന്നൂർ
റേഞ്ച്എക്സൈസ് അസി. ഇൻസ്പെക്ടർ വി.കെ വിനോദും സംഘവും പിടികൂടി യത്. ചെറുപുഴ, മഞ്ഞക്കാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് 26 കുപ്പി മാഹി മദ്യവുമായി പ്രതി പിടിയിലായത്.
പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടുന്ന കേസുകളിൽ പ്പെട്ട് ഇയാൾ പല തവണ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. സമാനമായ അബ്കാരി കേസുകളിൽ മുമ്പും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മാഹിയിൽ നിന്നും മദ്യം വാങ്ങി വില്പനക്കായി പാടിയോട്ടു ച്ചാലിലേക്ക് വരവെയാണ് ഇയാൾ പിടിയിലായത്. റെയ്ഡിൽ അസി :എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) കമലാക്ഷൻ ടി.വി . പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) വിനേഷ് ടി .വി, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കെ.വി, ജയേഷ് പി.വി, വിവേക് വിജയൻ , ശ്രേയ മുരളി എന്നിവരും ഉണ്ടായിരുന്നു.







