ഏറണാകുളത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

.
പയ്യന്നൂർ: ഏറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോറോം ചാലക്കോട് സ്വദേശി തെക്കേത്തലക്കൽ ഹൗസിലെ എ.നിതിൻ (33) ആണ് മരിച്ചത്. വെള്ളൂർ ഏച്ചിലാം വയലിൽ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തിവരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു കാരണമുണ്ടായ മാനസിക പ്രയാസത്താൽ ഈ മാസം 6 ന് 10.40 മണിക്കാണ് യുവാവിനെ കാനായി തോട്ടം കടവിലെ ഭാര്യ വീട്ടിൽ വെച്ച്എലി വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത് .തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു . പിന്നീട് ഏറണാകുളത്തെ അമൃത ആശുപത്രിയിലെത്തിക്കുകയും ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെ ഇന്നലെ മരണപ്പെട്ടു. ചാലക്കോട്ടെ നാരായണൻ്റെയും ചന്ദ്രികയുടേയും മകനാണ്. ഭാര്യ :ദിൽന ( കാനായി തോട്ടംക്കടവ് ). മക്കൾ : നശ്വിഖ്, മേദിക് .സഹോദരൻ: രജു (വർക്ക്ഷോപ്പ്, കോറോം ) .പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഇന്ന് പോസ്റ്റ്മോർട്ടംനടത്തിയശേഷം സംസ്‌കാരം നടക്കും.







