LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 13, 2026

കണ്ണൂർ കോർപ്പറേഷൻ റാപ്പിഡ് റെസ്പോൺസ് ടീമിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു .

0
232ea1cb-6fa9-432d-91c8-d7af81eceb48
Spread the love


കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ റാപ്പിഡ് റെസ്പോൺസ് ടീമിനുള്ള പരിശീലന പരിപാടി റെസ്ക്യൂ കണ്ണൂർ എന്ന പേരിൽ സംഘടിപ്പിച്ചു. ജവഹർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. ഇത്രയും വിപുലമായ രീതിയിൽ റെസ്പോൺസ് ടീമിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത് മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് എം പി പറഞ്ഞു. കോർപ്പറേഷനിലെ ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 റാപ്പിഡ് റെസ്ക്യു അംഗങ്ങൾക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രീയമായ രീതിയിലുള്ള വിവിധ ദുരന്തനിവാരണ മാർഗ്ഗങ്ങളുടെ പ്രായോഗിക പരിശീലനം ജവഹർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച പടുകൂറ്റൻ എൽ ഇ ഡി സ്ക്രീനിൻറെ സഹായത്തോടുകൂടി ആവിഷ്കരിച്ചത് പരിപാടിയിൽ പങ്കെടുത്തവർക്ക് നവ്യാനുഭവമായി.
പരിപാടിയിൽ മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ അഡ്വ. ടി ഒ മോഹനൻ, കെ വി സുമേഷ് എന്നിവർ വിശിഷ്ടാതിഥികളായി.. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ മുഹമ്മദലി വി കെ, അഡ്വ. സോന ജയറാം, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്‍ ഓഫീസർ അരുൺ ഭാസ്കർ തുടങ്ങിയവർ സംസാരിച്ചു.കണ്ണൂർ ജില്ലാ ഫയർ ഓഫീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പവിത്രൻ ക്ലാസ് അവതരിപ്പിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!