തലശ്ശേരിയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം സി.ടി. അമീർ നിര്യാതനായി

തലശ്ശേരി: കാരുണ്യ, സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിൽ പ്രമുഖനും സൈദാർ പള്ളിക്ക് സമീപം കാരുണ്യയിൽ (പൂവത്താൻ കണ്ടി) താമസിക്കുന്ന ചെറിയ തൈത്തോടത്ത് സി.ടി. അമീർ (77) നിര്യാതനായി. കബറടക്കം പിന്നീട് നടക്കും.
1977 മുതൽ 2013 വരെ മസ്കത്തിൽ പ്രവാസിയായിരുന്ന അദ്ദേഹം, മസ്കത്ത് കേരള ഇസ്ലാമിക് അസോസിയേഷൻ സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ദീർഘകാലം സംഘടനയുടെ ട്രഷററായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി അംഗമായ അദ്ദേഹം തലശ്ശേരിയിലെ നിരവധി മത-സാമൂഹിക കൂട്ടായ്മകളിൽ സജീവമായിരുന്നു. ഹുദാ മോറൽ മദ്രസ രക്ഷാധികാരി, തണൽ മസ്ജിദ് പ്രസിഡന്റ്, ഇസ്‌ലാമിക് സെന്റർ ഡയറക്‌ടർ ബോർഡ് മെമ്പർ, നന്മ വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റ്, ഫ്രണ്ട്സ് ഫോറം സെക്രട്ടറി, ടി.എം.എ (TMA) സ്ഥാപകാംഗം, തലശ്ശേരി ബൈത്തുസക്കാത്ത് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
കുടുംബ വിവരങ്ങൾ:
ഭാര്യ: പരേതയായ ഫാത്തിമ അമീർ (പൂവത്താൻകണ്ടി).
മക്കൾ: റിഷ്ദിൻ അമീർ (കുവൈത്ത്), സറാറത്ത് അമീർ, ജസീം അമീർ (മസ്കത്ത്), ജവാദ് അമീർ (കുവൈത്ത്), റഷാദ് അമീർ (ബഹ്റൈൻ).
മരുമക്കൾ: ശുജാഅത്ത് റിഷ്ദിൻ (കണ്ണൂർ), ഫായിസ് എൻ.എൻ (മസ്കത്ത്), അഫ്സാന സൈഫുദ്ദീൻ (വടക്കുമ്പാട്), ശിബില ഷെറിൻ (പെരിങ്ങാടി), ആദില ഹമീദ് (പെരിങ്ങാടി).







