July 16, 2025

സിപിഐഎം നേതാവ് കെ.ശ്രീനിവാസൻമാസ്റ്റർ അന്തരിച്ചു.

img_7462-1.jpg

പഴയങ്ങാടി: സി.പി.ഐ (എം) മാടായി നോർത്ത് മുൻ ലോക്കൽ കമ്മറ്റി അംഗവും റിട്ടയേഡ് അദ്ധ്യാപകനുമായ കെ.ശ്രീനിവാസൻമാസ്റ്റർ (68) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മാടായി ഗ്രാമ പഞ്ചായത്ത് അംഗം , കെ.എസ്.ടി.എ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പൈക്കോസ് ഡയരക്ടർ, എരിപുരം പബ്ലിക്ക് ലൈബ്രറി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അഴീക്കോട് ഹയർ സെക്കൻ്ററി സ്കൾ മലയാളം അദ്ധ്യാപകനായിരുന്നു. വിദ്യാരംഗം മുൻ കണ്ണൂർ ജില്ലാ കൺവീനറായിരുന്നു. അടിയന്തിരാവസ്ഥയിൽ എരിപുരം പബ്ലിക്ക് ലൈബ്രറി തീയ്യിട്ട് നശിപ്പിച്ച കോൺഗ്രസ് ഗുണ്ടാ സംഘത്തിൻ്റെ ക്രൂരമായ മർദനനത്തിനിരയായിരുന്നു.

ഭാര്യ ടി .ഗീത ( റിട്ട: അദ്ധ്യാപിക, കോട്ടപ്പുറം യു.പി സ്കൂൾ) മക്കൾ നിമിഷ ജി.എസ് (അദ്ധ്യാപിക, മെരുവമ്പായി എം.യു.പി സ്കൂൾ) നിധിഷ ജി എസ് (അദ്ധ്യാപിക, അഞ്ചരക്കണ്ടി എച്ച്.എസ്.എസ്) മരുമക്കൾ നിധിൻ എ.കെ ( അദ്ധ്യാപകൻ പൊന്ന്യം യു.പി സ്കൂൾ) അനു കവിണിശ്ശേരി ( പോസ്റ്റൽ അസിസ്റ്റൻ്റ്, സിവിൽ സ്റ്റേഷൻ കണ്ണൂർ) സഹോദരങ്ങൾ ശാന്ത (ബാംഗ്ലൂർ) ലക്ഷ്മിക്കുട്ടി (റിട്ട: അദ്ധ്യാപിക) പ്രേമാനന്ദ് ( റിട്ട: ബി.എസ്.എൻ.എൽ) രാവിലെ 10 മണി മുതൽ 11:30 വരെ എരിപുരം പബ്ലിക്ക് ലൈബ്രറിയിൽ പൊതുദർശനം തുടർന്ന് വീട്ടിൽ . സംസ്കാരം 1:30 ന് അടുത്തില സമുദായ ശ്മശാനത്തിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger