കല്യാണവീട്ടിൽ ലൈറ്റ് കെട്ടുന്നതിനിടെ ഇലക്ട്രീഷ്യൻ വീണ് മരിച്ചു

പാനൂർ: കല്യാണവീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമ ത്തിനിടെ ഇലക്ട്രീഷ്യൻ വീണ് മരിച്ചു.
എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസ് (30) ആണ് മരിച്ചത്. പാനൂരിനടുത്ത് മൊകേരി തോട്ടുമ്മലിലാണ് സംഭവം.
ഷോക്കേറ്റതാണോ വീഴ്ചയുടെ ആഘാതത്തിലുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല.
വീണയുടൻ തലശ്ശേരി യിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാ നായില്ല.
പരേതനായ അബ്ദുറ ഹിമാന്റെയും സുലേഖ യുടെയും മകനാണ്. ഭാര്യ: റസ്ന. മകൾ: റിഫ