December 1, 2025

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തിൽ അപകടം; കണ്ണൂർ സ്വദേശി മരിച്ചു

img_9945.jpg

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തിൽ വീണ്ടും അപകടം. അപകടത്തിൽ മലയാളി തൊഴിലാളി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് (38) ആണ് ഓയിൽ റിഗിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ദിവസങ്ങൾക്ക് മുമ്പ് അബ്ദല്ലിയിലെ എണ്ണഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. ജോലിക്കിടെ ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരണപ്പെട്ടത് . ഇരുവരും എണ്ണ ഖനന മേഖലയിലെ കരാർ തൊഴിലാളികളായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger