ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി.

മസ്‌കത്ത്:
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി. കണ്ണൂർ ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശ് (44) ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് മരിച്ചത്.
15 വർഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്സിങ് ജോലി ചെയ്യുകയായിരുന്നു. പിതാവ്: സുബ്രമണ്യൻ, മാതാവ്: റീത്ത. ഭാര്യ: സബീന. മകൻ: അദർവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു