കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതിമാര്‍ ബസിടിച്ചു മരിച്ചു. കൊല്ലം പരവൂര്‍ കൂനയില്‍ സുലോചനാഭവനില്‍ ശ്യാം ശശിധരന്‍(58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. കല്ലമ്പലം വെയിലൂരില്‍ ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു അപകടം.ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന മകളെ കാണാന്‍ പോയതായിരുന്നു ഇവര്‍. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ കല്ലമ്പലത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാം ശശിധരന്റെ ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഷീനയും മരിച്ചു. മക്കള്‍: ലോപ, ലിയ. മരുമകന്‍: അച്ചു സുരേഷ്.
