എഴുത്തുകാരൻകെ.കെ. ഭാസ്ക്കരൻ പയ്യന്നൂർ അന്തരിച്ചു

പയ്യന്നൂർ:പ്രശസ്ത കവിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന എ വി ശ്രീകണ്ഠ പൊതുവാളിന്റെ മകൻ കെ കെ ഭാസ്കരൻ പയ്യന്നൂർ (80) അഹമ്മദാബാദിൽ അന്തരിച്ചു.
കെ കെ ഭാസ്കരൻ പയ്യന്നൂർ പ്രശസ്തനായ ഒരു എഴുത്തുകാരനും പ്രസാധകനും ലിംകാ റെക്കോർഡ് ജേതാവുമാണ്. ജെയിംസ് ഹാഡ്ലി ചെയ്‌സ് എഴുതിയ നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള ഇന്ത്യയിലെ അവകാശം ലഭിച്ച ഏക മലയാളിയെന്ന പ്രത്യേകതയുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം വിജയകരമായി 102 ജെയിംസ് ഹാഡ്ലി ചെയ്‌സ് നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കൂടാതെ സ്വന്തം കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ-ൽ അദ്ദേഹം 30 വർഷത്തിലധികം ജോലി ചെയ്തിരുന്നു. കൂടാതെ, ഗുജറാത്ത് വിദ്യാപീഠത്തിൽ മലയാളം വകുപ്പ് മേധാവിയായി നിയമിതനുമായിരുന്നു.
മലയാളം പഠിക്കാൻ അദ്ദേഹത്തെ സമീപിച്ച ഗുജറാത്തികളിൽ പലർക്കും അദ്ദേഹം വിജയകരമായി മലയാളം പഠിപ്പിച്ചു. പ്രശസ്ത നർത്തകിയും സാമൂഹിക പ്രവർത്തകയുമായ മല്ലികാ സാരാഭായിയെ മലയാളം പഠിപ്പിച്ചത് അദ്ദേഹമാണ്. 2014-ൽ അദ്ദേഹത്തിന് അക്ഷയ നാഷണൽ അവാർഡ് ലഭിച്ചു.
ഭാര്യ : നളിനി മകൾ ഗീത പൊതുവാൾ, മകൻ രാജീവ് പൊതുവാൾ
സഹോദരങ്ങൾ:
മോഹനൻ, മാലിനി, വാസന്തി, ശ്യാമള, വിനയൻ,
പരേതരായ സരോജിനി, സുധാകരൻ