October 24, 2025

കേരളവോളിബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം കെ.വി. ശശിധരൻ അന്തരിച്ചു.

40cdcade-8707-45a7-b159-bf770f5cef0d-1.jpg

പയ്യന്നൂർ.
കേരള വോളീബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറും, കണ്ണൂർ ജില്ല വോളിബാൾ അസോസിയേഷൻ മുൻ പ്രസിഡന്റ്റുമായ കോറോം മുത്തത്തി സ്വദേശിയും എടാട്ട് കണ്ടംകുളങ്ങര താമസിക്കുന്നകെ വി ശശിധരൻ (കെ വി എസ് -64)നിര്യാതനായി. പയ്യന്നൂർ സ്പോർട്സ് &കൾച്ചറൽ ഡെവലപ്മെന്റ് അസോസിയേഷൻ സ്ഥാപക മെമ്പറും മികച്ച വോളീബാൾ സംഘാടകനുമായിരുന്നു. പയ്യന്നൂരിൽ പ്രവർത്തിച്ചു വരുന്ന കെ വി എസ് സ്പോർട്സ് വെയർ എന്ന സ്ഥാപന ഉടമയാണ്. എ കെ ടി എ പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗമാണ്, ജോളി സ്പോർട്സ് ക്ലബ്‌ കാനായിയുടെ പ്രസിഡന്റാണ്. ഭാര്യ: ടി സുശീല (പറമ്പത്ത് )(റിട്ട വിദ്യാഭ്യാസ വകുപ്പ് ), മക്കൾ: അമൃത, അരുണ
മരുമകൻ:രജീഷ് കെ വി (ആർമി ),സഹോദരങ്ങൾ :
കരുണാകരൻ (കാനായി ), ശാന്ത (പേരുൽ ), ചന്ദ്രമതി (മുത്തത്തി ),നളിനാക്ഷൻ (സിപിഐഎം ബ്രാഞ്ച് സെക്രട്ടറി, മുത്തത്തി വെസ്റ്റ് ),സുജാത (മുത്തത്തി ),പരേതനായ സുധീർ
ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 10മണി മുതൽ 11മണി വരെ പയ്യന്നൂർ ഗാന്ധി പാർക്കിലും, തുടർന്ന് എടാട്ട് പറമ്പത്തുറോഡിലുള്ള ഭവനത്തിലും വെച്ച ശേഷം 12മണിക്ക് കാനായിയിലും പൊതു ദർശനം, സംസ്ക്കാരം ഉച്ചക്ക് 2മണിക്ക് പരവന്തട്ട സമുദായശ് മശാനത്തിൽ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger