July 9, 2025

മാണിയൂര്‍ അഹമ്മദ് മുസ്ലിയാർ നിര്യാതനായി

img_2596-1.jpg

കണ്ണൂർ: സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും പ്രശസ്ത സൂഫിവര്യനുമായ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു.

പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19നാണ് മാണിയൂര്‍ ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വര്യനുമായ മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു

പക്ഷാഘാതത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിൽ ആയിരുന്നു. ആലക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger